കണ്ണൂര്‍: സഹോദയ സ്‌ക്കൂള്‍ കോംപ്ലക്‌സ് അത്‌ലറ്റിക് മീറ്റ് മാങ്ങാട്ടുപറമ്പ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ബിന്ദുജി അധ്യക്ഷത വഹിച്ചു. മാതാഅമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഭദ്രദീപം കൊളുത്തി. അക്കാദമിക് അഡൈ്വസര്‍ വി.ഗോപിനാഥന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.ടി.വര്‍ക്കി,വൈസ് പ്രിന്‍സിപ്പാള്‍ സുനിത ബി കാര്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ അമൃത വിദ്യാലയമാണ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്.
















