കണ്ണൂര്‍: കറന്‍സി രഹിത സമൂഹം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കണ്ണൂര്‍ എന്ന പേരില്‍ ക്യാമ്പയിന്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കകയാണെന്ന് ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പത്രക്കുറിപ്പില്‍ അറിയിച്ചു .
‘ഡിജിറ്റല്‍ കണ്ണൂര്‍’ ക്യാമ്പയിന്‍ വഴി പൊതുജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യം വ്യാപകമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ജില്ലാതല ഉത്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ടൗണില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് നിര്‍വഹിക്കും. തുടര്‍ന്ന് ബിജെപി കണ്ണൂര്‍ ജില്ലാ നേതാക്കളുടെയും യുവമോര്‍ച്ച പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തകര്‍ വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സാങ്കേതിക വശങ്ങളും ഉപയോഗവും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
















