തലശ്ശേരി: ഇന്നോവ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൊതുവാച്ചേരിയിലെ ചാലില്‍ വീട്ടില്‍ സനില്‍ കുമാറിനെയാണ്(39)ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ ധര്‍മ്മടം പോലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം.
















