ആലുവ: ശിവരാത്രി മണപ്പുറത്ത് തിരിക്കിട്ട് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് മുമ്പ് ആലുവ നഗരത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്കാന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടതെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്ക് കൗണ്‍സിലറുടെ കത്ത്.
നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിനാണ് കത്ത് നല്‍കിയത്. ആലുവയിലെ പഴക്കം ചെന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക, മാലിന്യ സംസ്കരണത്തിനായി പുതിയ പ്ലാന്റ് നിര്‍മ്മിക്കുക, നഗരത്തിലെ കാനകള്‍ പുനര്‍നിര്‍മ്മിക്കുക, റെയില്‍വെയ്ക്ക് പടിഞ്ഞാറന്‍ കവാടം നിര്‍മ്മിക്കുക, പൊതുമാര്‍ക്കറ്റ് നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: