തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനുവേണ്ടിയുള്ള ഏകാംഗ കമ്മീഷനായി നിയമിതനായ മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ ചുമതലയേറ്റു.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ അപഗ്രഥിച്ചായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി, മേഖലയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഡിസംബര്‍ 31 വരെ കമ്മീഷന്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിലോ വലരസലൃമഹമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
















