ബത്തേരി : ബത്തേരി വിദ്യാഭാരതി കേരളഘടകത്തിന്റെ കീഴിലുളള വയനാട് ജില്ലയിലെ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ പതിനാറാമത് ജില്ലാ കലോല്‍സവം ഡിസംബര്‍ 10, 11 തീയ്യതികളില്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാലയത്തില്‍ നടത്തും. ജില്ലയിലെ ഇരുപത് വിദ്യാനികേതനുകളിലെ അറുനൂറലധികം കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്‌ക്കുന്നത്.
ഡിസംബര്‍ പത്തിന് ബ ത്തേരി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് നിന്ന് രാവിലെ ഒമ്പത് മണിക്ക് വിളംഭര ഘോഷയാത്ര പുറപ്പെടും. സര്‍വ്വജന സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഒ.രാജഗോപാല്‍ എംഎ ല്‍എ മേള ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എംഎ ല്‍എ അദ്ധ്യക്ഷത വഹി ക്കും.
ബത്തേരി നഗരസഭാ ചെയര്‍മാന്‍ സികെ.സഹദേവന്‍, വിദ്യാനികേതന്‍ ദേശീയ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി.രാജഗോപാല്‍, ജില്ലാ അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍, സെക്രട്ടറി വി.കെ.ജനാര്‍ദ്ദനന്‍ സര്‍വ്വജന സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഏ.കെ. കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ അഡ്വ.കെ.പി.അശോകന്‍, സി.എച്ച്.സജിത്ത്, പി.എം.രാമകൃഷ്ണന്‍, സി.കൃഷ്ണന്‍കുട്ടി, പി.രാജമുരളി, എം.കെ.സാബു എന്നിവര്‍ പങ്കെടുത്തു.
















