ആലപ്പുഴ: ഡോ. എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ബാങ്കിങ് ലിറ്ററസി മിഷന്റെയും പണ്ഡിറ്റ് ദിനദയാല്‍ ഉപാദ്ധ്യായ ഹെല്‍പ് ഡെസ്‌കിന്റെയും ബാങ്കിങ് ലിറ്ററസി കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതേസമയംതന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഉദ്ഘാടനവും നടക്കുമെന്ന് ഹെല്‍പ് ഡെസ്‌ക് ജില്ലാ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ അറിയിച്ചു.
















