Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്നം അസ്ഥാനത്തായി പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കാനുളള തീരുമാനം : ഒരേ സമയം ആശങ്കയും പ്രതീക്ഷയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 07:19 pm IST
in Kannur

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിനെ ആര്‍സിസി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുളള സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ജനങ്ങള്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലും ഒരേസമയം ആശങ്കയും പ്രതീക്ഷയും. തിരുവനന്തപുരത്തെ ആര്‍സിസി ആശുപത്രിയുടെ മാതൃകയില്‍ പരിയാരം മെഡിക്കല്‍ കോളേജ് മാറ്റപ്പെടുന്നതോടെ ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതുതരത്തിലാകുമെന്നുളള ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന ജനങ്ങളുടെ സ്വപ്‌നം ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ അതില്ലാതായിരിക്കുകയാണ്. സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുളള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ആരോഗ്യ മേഖലയില്‍ നിന്നുള്‍പ്പെടെ ഉണ്ടായിട്ടുളളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കി മാറ്റിയാല്‍ ലഭിക്കുന്ന ചികിത്സാ ഇളവുകളും സൗജന്യ ചികിത്സാ സൗകര്യങ്ങളും എന്താകുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായി മാറുന്നതോടെ ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് അനുഭവിക്കുന്ന പരാധീനതകള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്ന പ്രതീക്ഷയാണുളളത്.

വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്ക് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ആര്‍സിസിയില്‍ വിവിധ വരുമാനമുളളവരെ വിവിധത ട്ടുകളിലാക്കിയാണ് ചികിത്സാ ച്ചെലവ് നിശ്ചയിക്കുന്നത്. ബിപിഎല്‍ വിഭാഗത്തിനും പ്രത്യേക ചികിത്സാ സൗകര്യമുണ്ട്. പരിയാരത്തും സ്വയംഭരണം നിലവില്‍ വരുന്നതോടെ ഇതേ നിലയിലുളള ചികിത്സാ സൗകര്യങ്ങള്‍ മാത്രമേ ലഭിക്കൂവെന്നാണ് സൂചന. മറിച്ച് സര്‍ക്കാര്‍ ആശുപത്രിയിലേതിന് സമാനമായി സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. സ്വയംഭരണ സ്ഥാപനമാകുന്നതോടെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സംവരണ സീറ്റുകള്‍ ഇല്ലാതാവുകയും എല്ലാ സീറ്റും സര്‍ക്കാര്‍ മെറിറ്റില്‍ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കുന്നതിനേക്കാളും കുറവാണെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനേക്കാളും കൂടുതല്‍ ഫീസ് നല്‍കേണ്ടതായി വരും.

മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കാനുളള നീക്കത്തില്‍ ജീവനക്കാരും ഏറെ ആശങ്കയിലാണ്. കാരണം അനധികൃതമായി നിയമനം നേടിയവര്‍ക്കും ഇല്ലാത്ത തസ്തികകളില്‍ ജോലി നേടിയവര്‍ക്കും തല്‍ക്കാലം പ്രശ്‌നങ്ങളുണ്ടാവില്ലെങ്കിലും വരും നാളുകളില്‍ സ്വയംഭരണം ലഭിക്കുന്നതോടെ രാഷ്‌ട്രീയത്തിനതീതമായ ഭരണം സ്ഥാപനത്തില്‍ അധികാരമേല്‍ക്കുന്നതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയുള്‍പ്പെടെ നടക്കുന്ന ഘട്ടങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലുപയോഗിച്ച രാഷ്‌ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ കഴിയില്ലെന്നതും ജീവനക്കാര്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടെ 2000ത്തോളം ജീവനക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നുണ്ട്. മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്ന ഭൂമി വിലയുള്‍പ്പെടെ രണ്ടായിരം കോടി രൂപയുടെ ആസ്ഥിയാണ് നിലവില്‍ സ്ഥാപനത്തിലുളളത്. ജീവനക്കാരെ പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ചിലര്‍ക്ക് ജോലി നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നതിന്റെ സൂചനയുളളതായ സംശയം ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരെ ഐഎംസി മാനദണ്ഡം പാലിച്ചാണോ നിയമിച്ചതെന്ന പരിശോധന നടക്കുമെന്നത് ഡോക്ടര്‍മാര്‍ക്കിടയിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യേഗസ്ഥരുടെ നിയന്ത്രണത്തിലാവും കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍ കോളേജ് പ്രത്യേക സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനു മുന്നോടിയായി ഓഡിനന്‍സ് കൊണ്ടുവരുമെന്നും അറിയുന്നു. 900 കോടിയോളം രൂപയുടെ കടം മെഡിക്കല്‍ കോളേജിന്റെ പേരില്‍ നിലവിലുണ്ട്. ഇവ സംബന്ധിച്ച് അതത് വായ്‌പാ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ അടുത്ത ദിവസംതന്നെ ചര്‍ച്ച നടത്തുമെന്നറിയുന്നു. സിപിഎം സഹയാത്രികനായിരുന്ന എം.വി.രാഘവന്‍ സിഎംപി രൂപീകരിച്ച ശേഷം രൂപംകൊണ്ട കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ കോളേജ് പിന്നീട് സിപിഎം അധികാരത്തണലില്‍ പിടിച്ചെടുക്കുകയും വര്‍ഷങ്ങളായി ഭരണം നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും അനധികൃത നിയമനങ്ങളും കാരണം ദിനംപ്രതി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകൊത്തിക്കൊണ്ടിരിക്കുകയായിരുന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയ നിലയിലാണ്. ഉത്തര മലബാറിലെ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കണ്ട് ആതുര ശുശ്രൂഷാ കേന്ദ്രം സ്വയംഭരണ സ്ഥാപനമായി മാറുന്നതോടെയെങ്കിലും മികച്ച ചികിത്സാ സൗകര്യം ലഭ്യമാവുകയും മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ ഇല്ലാതാവുമെന്നുമുളള പ്രതീക്ഷയിലാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.