കണ്ണൂര്‍: ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് വരുമാനപരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒന്നില്‍ക്കൂടുതല്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങാമെന്നുള്ള ഉത്തരവ് നിലവിലിരിക്കെ ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന സമീപനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വകുപ്പുകളും എടുത്തുവരുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശങ്കയുളവാക്കുന്നതാണെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവുകള്‍ ഇറക്കണമെന്ന് കമ്മറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഓരോരുത്തരും അഡ്വാന്‍സായി വിഹിതം നല്‍കി പ്രായമാകുമ്പോള്‍ തിരിച്ചുലഭിക്കേണ്ടുന്ന ക്ഷേമനിധി പെന്‍ഷന്‍പോലും നിഷേധിക്കുന്ന നടപടി അത്യന്തം ക്രൂരവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
















