ആലപ്പുഴ: തപാല്‍വകുപ്പ് വഴി നടപ്പാക്കുന്ന ഭാരത സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജീവന്‍ സുരക്ഷാ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ആലപ്പുഴ തപാല്‍ ഡിവിഷന്‍ ‘ഓണ്‍ ദി സ്‌പോട്ട് അക്കൗണ്ട് ഓപ്പണിങ്’ സംവിധാനം തുടങ്ങി. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ നിന്നും അക്കൗണ്ടുകള്‍ ഏറ്റുവാങ്ങി ആലപ്പുഴ ഡിവിഷണല്‍ തപാല്‍ സൂപ്രണ്ട് പി.ജി. ബാബു നിര്‍വ്വഹിച്ചു.
പരിപാടികള്‍ക്ക് ആലപ്പുഴ ഡിവിഷണല്‍ തപാല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരായ കെ. ബാലരാമന്‍, ടി. പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, സുകന്യ സമൃദ്ധി അ ക്കൗണ്ട് എന്നീ പദ്ധതികള്‍ സംബന്ധിച്ചാണ് പ്രചാരണം നല്‍കുന്നത്.
















