കൊട്ടിയൂര്‍: കൊട്ടിയൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുളള ശ്രീ വിദ്യാധിരാജ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്ര ആരാധന എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക പഠനക്ലാസ് നടത്തി. പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ ക്ലാസെടുത്തു. കെ.ഡി.മുരളീധരന്‍ നായര്‍, മഠത്തില്‍ ബാലകൃഷ്ണന്‍ നായര്‍, അനൂപ് നാരായണന്‍, ശ്രീജ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















