കണ്ണൂര്‍: തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് ആവിഷ്‌കരിച്ച വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തെക്കുറിച്ച് ജില്ലയിലെ തൊഴിലുടമകള്‍ക്ക് പരിശീലനം നല്‍കും. ഡിസംബര്‍ 2 ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഉത്തരമേഖലാ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍ അധ്യക്ഷത വഹിക്കും.
















