Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കള്ളപ്പണ കൈമാറ്റ തട്ടിപ്പ്; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:20 pm IST
inAlappuzha

ചേര്‍ത്തല: കള്ളപ്പണം കൈമാറാനെത്തിയവരെ മര്‍ദ്ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കഞ്ഞിക്കുഴി നികര്‍ത്തില്‍ വീട്ടില്‍ കെ.ദീപു (21), വനസ്വര്‍ഗം വെളി വീട്ടില്‍ ടി. ടിന്‍സോ (23), കണിച്ചുകുളങ്ങര തളിയനാട്ട് എ. അമല്‍ജിത് (21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് എസ്. സന്ദു (21) എന്നിവരെയാണ് നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

കേസിലെ മറ്റ് പ്രതികളെ പിടികൂടുവാനോ പണത്തിന്റെ ഉറവിടം കണ്ടെത്താനോ പോലീസ് ശ്രമം നടത്തുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളായ ഐസക് പക്ഷക്കാര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കണിച്ചുകുളങ്ങര മാര്‍ക്കറ്റിന് സമീപത്തെ വീട്ടിലാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹത്തിന് പണം ആവശ്യമുണ്ടെന്നും ആറരലക്ഷം രൂപ നല്‍കിയാല്‍ പകരം അസാധുവായ ഏഴര ലക്ഷം രൂപ കൈമാറാമെന്ന വ്യവസ്ഥയില്‍ പണവുമായി എത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും സുഹൃത്ത് വരകാടി സ്വദേശിയും മുന്‍ എസ്എഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയുമായ ബോബസിനെയും ആക്രമിച്ച് പണം തട്ടിയെടുത്തന്നാണ് കേസ്. ബോബസിന്റെ കാറിലാണ് പണമെത്തിച്ചത്. രജീഷിന്റെ തലയ്‌ക്ക് പിന്നില്‍ വടികൊണ്ടും ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് ഇടതുചെവിയുടെ ഭാഗത്ത് അടിച്ചെന്നും ഇതോടെ നിലത്തു വീഴുകയും നിലവിളിച്ചപ്പോള്‍ തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

അക്രമികള്‍ തട്ടിയെടുത്ത ആറരലക്ഷം രൂപയില്‍ രണ്ടരലക്ഷം രജീഷിന്റെയും ബാക്കി ബോബസിന്റേതുമാണെന്നാണ് മൊഴി. എസ്.എഫ്.ഐ നേതാവായ ബോബസിനെ വാദി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അക്രമം നടന്ന വീടോ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളോ പോലീസ് ഇനിയും കണ്ടെത്തിയിട്ടില്ല.

മുഴുവന്‍ പ്രതികളെയും പിടികൂടിയതിനുശേഷമേ അക്രമം നടന്ന വീട്ടില്‍ കഴിയുന്നവരെ പ്രതി ചേര്‍ക്കുകയുള്ളെന്നും പണം കണ്ടെത്തിയ ശേഷമേ ഇതിന്റെ സ്രോതസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയുള്ളെന്നും ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റം പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് സ്ഥലത്ത് എത്തിക്കും. അതിനിടെ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ പോലീസ് ഉപേക്ഷ കാണിക്കുകയാണ്. ഡിവൈഎഫ്‌ഐയിലെ ഒരുവിഭാഗവും പോലീസിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.