കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കോട്ടയത്തിന് കിരീടം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തൃശൂരിനെ തകര്‍ത്താണ് കോട്ടയം കിരീടത്തില്‍ മുത്തമിട്ടത്. 25ാം മിനിറ്റില്‍ ഹാരിസ് റഹ്മാനാണ് കോട്ടയത്തിനായി ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് 75ാം മിനിറ്റില്‍ അനന്തു മുരളിയും 80ാം മിനിറ്റില്‍ വൈശാഖ് സുകുമാരനും കോട്ടയത്തിനായി സ്‌കോര്‍ ചെയ്തു. തൃശൂരിന്റെ ബിനീഷ് ബാലനാണ് ടൂര്‍ണമെന്റിന്റെ താരം. ആലപ്പുഴയുടെ മുഹമ്മദ് സാലിഹിനെ മികച്ച ഗോള്‍കീപ്പറായും മികച്ച പ്രതിരോധ താരമായി കോട്ടയത്തിന്റെ നൗഷാദിനെയും തെരഞ്ഞെടുത്തു.
















