Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോളനി വൈദ്യതീകരണം ഉടന്‍ പൂര്‍ത്തിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 07:56 pm IST
inWayanad

കല്‍പ്പറ്റ : ആദിവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാസമിതി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ബി.സത്യന്‍ എം.എല്‍.എ ചെയര്‍മാനായിട്ടുള്ള സമിതിയാണ് ജില്ലയില്‍ ആദിവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് അന്വേഷിക്കാന്‍ എത്തിയത്. 2004 മുതല്‍ സമിതിയുടെ മുമ്പാകെ സമര്‍പ്പിച്ച പരാതികളിലെ തുടര്‍ നടപടികളെക്കുറിച്ച് സമിതിയംഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. ആദിവാസികോളനികളില്‍ കയറി അന്തേവാസികളെ ചൂഷണം ചെയ്യുകയും ലഹരിവസ്തുക്കള്‍ നല്‍കുന്നതുമായ പുറത്ത് നിന്നുമുള്ളവരുടെ ഇടപെടല്‍ അവസാനിപ്പിക്കണം. കോളനികള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് വിഭാഗം ഇതിനകം നടത്തുന്ന ബോധവത്കരണങ്ങളുടെ പുരോഗതിയും സമിതി അന്വേഷിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പര്യാപ്തമായനടപടികള്‍ കാലതാമസമില്ലാതെ നടത്തണമെന്ന് സമിതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശംനല്‍കി. ആദിവാസി ഭവന നിര്‍മ്മാണത്തിലെ അഴിമതി, ഭൂമിയില്ലായ്‌മ തൊഴിലുമായി ബന്ധപ്പെട്ടപരാതികള്‍ എന്നിവയാണ് കൂടുതലായി സമിതിക്ക് മുമ്പാകെ വന്നത്. ഇവ അടിയന്തിരമായി പരിഹരിക്കാന്‍ സമിതി സര്‍ക്കാരിനേട് ശുപാര്‍ശ ചെയ്യും.

ജില്ലയില്‍ വൈദ്യുതി ഇല്ലാത്ത ആദിവാസികകോളനികളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം നടത്തണം. വൈദ്യുതി നല്‍കാത്തതതും കണക്ഷന്‍ വിച്ഛേദിച്ചതുമായ പരാതികളില്‍ കെ.എസ്.ഇ.ബി. അധികൃതരോട് സമിതംഗങ്ങള്‍ വിശദീകരണം തേടി. ജില്ലയില്‍ പന്ത്രണ്ടായിരത്തോളം ആദിവാസി വീടുകളില്‍ ഇനിയും വൈദ്യുതി എത്താനുള്ളതായി അധികൃതര്‍ സമിതിയെ അറിയിച്ചു. വയറിങ്ങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതാണ് സമയബന്ധിതമായി കണക്ഷന്‍ നല്‍കാനുള്ള താമസമെന്ന് കെ.എസ്.എ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സമിതിയെ ബോധിപ്പിച്ചു. വയറിങ്ങിനായി അനുവദിക്കുന്ന തുക ഇപ്പോള്‍ ഒരു വീടിന് നാലായിരം രൂപമാത്രമാണെന്നും ഈ തുക കൊണ്ട് വയറിങ്ങ് പൂര്‍ത്തിയാകില്ലെന്നും പതിനായിരം രൂപ അനുവദിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ മറുപടി നല്‍കി. വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ലക്ഷ്യമിട്ട സ്മ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വയറിങ്ങ് നടത്തി വൈദ്യൂതീകരണം പൂര്‍ത്തിയാക്കണമെന്നും സമിതി ഉത്തരവിട്ടു.

കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും ലഭിച്ച പരാതിയിന്‍മേല്‍ നടപടി കൈക്കൊണ്ടതായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സമിതിക്ക് വിശദീകരണം നല്‍കി. പ്രദേശത്ത് ജലനിധി പദ്ധതി നിലവിലുള്ളതായി കാണിച്ച് ഒട്ടേറെ കോളനികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദിവാസി ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം. അഴിമതി നടത്തുന്നവരെ നടപടിക്ക് വിധേയമാക്കണം. നല്ലൂര്‍നാട് എം.ആര്‍.എസ്സിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് താമസിക്കാനും പഠിക്കാനും കെട്ടിട സൗകര്യം ഇല്ല എന്നപരാതിയില്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കാന്‍ കെട്ടിട സൗകര്യം ഉറപ്പുവരുത്തിയതായും ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ചീങ്ങേരി ഫാമിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു സമിതിക്ക് മുമ്പോകെ വന്ന മറ്റൊരു പരാതി. തൊഴിലാളികള്‍ വര്‍ഷങ്ങളായി ദിവസവേതനാടിസ്ഥാനത്തിലാണ് തൊഴില്‍ ചെയ്യുന്നതെന്നും ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്നും സമിതി അറിയിച്ചു. സൊസൈറ്റി രൂപവത്കരിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വിയോജിപ്പുണ്ടെന്നും മറ്റുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി. ആദിവാസികളുടെ സംസ്‌കാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ട് നീതി വേദി സമര്‍പ്പിച്ച അപേക്ഷയില്‍ പദ്ധതിയെക്കുറിച്ച് രൂപരേഖയുണ്ടാക്കാന്‍ ജില്ലാ വികസന സമിതിയടക്കമുള്ളവരുടെ തീരുമാനത്തിനായി സമിതി നിര്‍ദ്ദേശിച്ചു. പ്രാക്തനഗോത്രവിഭാഗങ്ങള്‍ക്കായുള്ള മോണിറ്ററിങ്ങ് സമിതി ഇടയ്‌ക്കിടെ യോഗം ചേര്‍ന്ന് ഇവരുടെ ജീവിതപുരോഗതി അവലോകനംചെയ്യണം. ജില്ലയിലെ വിവിധ ആദിവാസിവിഭാഗക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതിസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള പ്രശ്‌നങ്ങള്‍ സംഘടനാപ്രതിനിധികള്‍ സമിതിയെബോധിപ്പിച്ചു. ഇക്കാര്യത്തിലും വിശദമായ റിപ്പോര്‍ട്ട് സമതി ആവശ്യപ്പെട്ടു.ബി.സ്യത്യന്‍ എംഎല്‍എ യോടൊപ്പം സമിതിഅംഗങ്ങളും എംഎല്‍ എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, ചിറ്റയം ഗോപകുമാര്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു എന്നിവരുമുണ്ടായിരുന്നു. മുട്ടില്‍ തെറ്റുവടി ആദിവാസി കോളനിയിലും സമിതി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.