പള്ളിപ്പുറം: നിയന്ത്രണം വിട്ട കാര്‍ കടയിടിച്ചു തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തക്ക് സമീപമാണ് നിയന്ത്രണം വിട്ട കാര്‍ കട ഇടിച്ചു തകര്‍ത്തത്. ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പൂച്ചാക്കലിലേക്ക് വരുന്ന അവസരത്തിലാണ് കാര്‍ നിയന്ത്രണം വിട്ടത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഡ്രൈവറടക്കം നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. പള്ളിച്ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അപകടമറിഞ്ഞ് ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി.
















