കളമശേരി: ജീവിതശൈലിയും പുത്തന്‍ ഭക്ഷണ ക്രമവും കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ വര്‍ധനയ്‌ക്ക് കാരണമായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒപി വിഭാഗം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറു കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം സജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള ഐഎഎസ്, പി. രാജീവ്, പ്രൊഫ. എം.കെ. സാനു തുടങ്ങിയവര്‍ സംസാരിച്ചു.
















