ചെമ്പേരി: റാഗിങ്ങ് കേസില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെയും പരാതിക്കാരിയെയും ഭീഷണിപ്പെടുത്തുന്നതായി ആരോപണം. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് കേസെടുത്ത വെളിമാനം കാലാങ്കി സ്വദേശികളായ ജോയല്‍, ആകാശ് എന്നിവരാണ് കോളേജ് പ്രിന്‍സിപ്പാളിനെയും വിദ്യാര്‍ത്ഥിനിയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പാള്‍ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. കുടിയാന്‍മല പോലീസ് ഇരുവരുടെയും പേരില്‍ കേസും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇവര്‍ ഭീഷണിസ്വരവുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി കോളേജിലെ ചില വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.
















