ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുറപ്പെടും. ഭാരത-ചൈന മൂന്നാം വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ജപ്പാനില്‍ എത്തുന്നത്.
ഭാരതവും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനു കൂടിയാണ് പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം. ദക്ഷിണ ചൈന കടലിലെ തര്‍ക്കങ്ങളും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: