ലക്നൗ: ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിൽ ചാക്കുകളില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ചാക്കിലാക്കി കൊണ്ടുവന്ന് കത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് അധികൃതരെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബറേയ്‌ലി പോലീസ് സൂപ്രണ്ട് പറഞ്ഞു.
















