അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ കഞ്ചാവ് വേട്ട. മഹിസാഗര്‍ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1,178 കിലോ കഞ്ചാവ് പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്‌ട്ര വിപണിയില്‍ 1.17 കോടി രൂപ വിലമതിക്കും.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്‍ത്രംപൂരിലെ പരുത്തി കൃഷിക്കാര്‍ നട്ടുവളര്‍ത്തിയ കഞ്ചാവാണ് ഇതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി.
















