ഭാരതത്തിന്റെ അഭിമാനമായ മംഗള്‍യാന്റെ ആലേഖനത്തോടെയാണ് ആദ്യമായി രണ്ടായിരം നോട്ട് പുറത്തിറങ്ങുന്നത്. സംഖ്യ രേഖപ്പെടുത്തുന്നത് ദേവനാഗരി ലിപിയില്‍ ഉള്‍പ്പെടെ. ഇടത് വശത്തും മധ്യത്തിനുമിടയിലായി ഗാന്ധിജിയുടെ ചിത്രം. ഇടത് വശത്ത് സൂക്ഷ്മമായ അക്ഷരത്തില്‍ ആര്‍ബിഐ, 2000 എന്നിങ്ങനെ രേഖപ്പെടുത്തും. 166 മില്ലീമീറ്റര്‍ നീളവും 66 മില്ലീമീറ്റര്‍ വീതിയും. നേരത്തെയുണ്ടായ ആയിരം നോട്ടിനേക്കാള്‍ വലിപ്പം കുറവ്.
ഭാരത്, ആര്‍ബിഐ, 2000 എന്നിങ്ങനെ രേഖപ്പെടുത്തിയ സുരക്ഷാ നാര്. നോട്ട് ഉയര്‍ത്തുമ്പോള്‍ നിറത്തില്‍ മാറ്റമുണ്ടാകും. പച്ച നിറം നീലയാകും. വലത് വശത്ത് അശോക സ്തംഭവും ഗാന്ധിജിയുടെ ഛായാചിത്രവും ഇലക്ട്രോടൈപ്പ് വാട്ടര്‍മാര്‍ക്കും. ഏഴ് ബ്ലീഡ് ലൈനുകള്‍. മറുവശത്ത് സ്വഛ് ഭാരത് ലോഗോയും മുദ്രാവാക്യവും മംഗള്‍യാന്റെ ചിത്രവും. മലയാളം ഉള്‍പ്പെടെ 15 ഭാഷയില്‍ തുക രേഖപ്പെടുത്തും. കാഴ്ചശക്തി കുറവുള്ളവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. നോട്ടില്‍ നാനോ ചിപ്പ് ഘടിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ആര്‍ബിഐ അറിയിച്ചു.
പുതിയ രൂപത്തില്‍ 500
പുതിയ അഞ്ഞൂറ് രൂപയെത്തുന്നത് അടിമുടി മാറ്റത്തോടെ. വലത് വശത്തായിരുന്ന രാഷ്ട്രപിതാവിന്റെ ചിത്രം ഇടത് വശത്തും മധ്യത്തിനുമിടയിലാകും. ഇരുവശങ്ങളിലുമുള്ള നമ്പര്‍ പാനലിന് ഉള്ളിലായി ഇംഗ്ലീഷ് അക്ഷരം ഇ എന്ന് രേഖപ്പെടുത്തും.
ആര്‍ബിഐ മുദ്രയും ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പും വര്‍ഷവും ഉണ്ടാകും. ദേവനാഗരി ലിപിയില്‍ ഉള്‍പ്പെടെ മൂന്നിടത്ത് 500 എന്ന് രേഖപ്പെടുത്തും. 66 മില്ലിമീറ്റര്‍ വീതിയും 150 മില്ലിമീറ്റര്‍ നീളവുമുള്ള നോട്ട് മുന്‍ നോട്ടിനെ അപേക്ഷിച്ച് വലിപ്പം കുറവാണ്. വലത് വശത്ത് ഗാന്ധിജിയുടെ ഇലക്ട്രോടൈപ്പ് വാട്ടര്‍മാര്‍ക്കും അശോകസ്തംഭവും.
സ്റ്റോണ്‍ ഗ്രേ നിറം. സുരക്ഷാ നാരിന്റെ കളര്‍ നോട്ട് ഉയര്‍ത്തുമ്പോള്‍ പച്ചയില്‍ നിന്നും നീലയാകും. ഇടത്തും വലത്തും ബ്ലീഡ് ലൈന്‍. മറുവശത്ത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വഛ് ഭാരതിന്റെ ലോഗോയും ഭാരതത്തിന്റെ പതാകയോട് കൂടിയുള്ള ചെങ്കോട്ടയുടെ ചിത്രവും.
മലയാളം ഉള്‍പ്പെടെ 15 ഭാഷയില്‍ തുക രേഖപ്പെടുത്തും. കാഴ്ച ശക്തി കുറവുള്ളവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നതാകും നോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: