ന്യൂദൽഹി: 500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ബാങ്കുകളിൽ രണ്ട് ലക്ഷത്തിനും അതിനു മുകളിലുമുള്ള പണ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ആദയനികുതി വകുപ്പിന് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇങ്ങനെ നടക്കുന്ന ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരോ നികുതി ദായകന്റെയും പാൻ കാർഡ് അടക്കമുള്ള വിശദാംശങ്ങളുടെ രേഖകൾ നികുതി വകുപ്പ് സൂക്ഷിക്കണം. വരുമാനസ്രോതസ്സിന്റെ അടിസ്ഥാനത്തിൽ, വെളിപ്പെടുത്താത്ത പണത്തിന് 30 ശതമാനം മുതൽ 120 ശതമാനം വരെ പിഴ ചുമത്താനാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം എന്നാണ് സൂചന.
രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: