പയ്യാവൂര്‍: മലബാര്‍ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അങ്കമാലി ലിറ്റില്‍ ഫഌവര്‍ കണ്ണാശുപത്രിയുടെയും പയ്യാവൂര്‍ മേഴ്സി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ പയ്യാവൂര്‍ സെന്റ്. ആന്‍സ് പാരീഷ് ഹാളില്‍ ഇന്ന് (ശനി) രാവിലെ 8 മുതല്‍ 12 വരെ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പും കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തും. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദരായ ഡോക്ടര്‍മാരും മറ്റു ജിവനക്കാരും ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതും ഓപ്പറേഷന് ആവശ്യമുള്ളവര്‍ക്ക് അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ വച്ച് ചെയ്ത് കൊടുക്കുന്നതാണെന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന പരാമവധി 250 രോഗികള്‍ക്കാണ് നേത്രപരിശോധനയ്ക്ക് മുന്‍ഗണനയെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍:9747 184792, 9495781875.
പ്രതികരിക്കാൻ ഇവിടെ എഴുതുക: