Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഓണം വാരാഘോഷത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 11:37 pm IST
inThiruvananthapuram

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: താളമേള ദൃശ്യവിസ്മയം ആസ്വദിക്കാന്‍ പുരുഷാരം അനന്തപുരിയിലേക്ക് ഒഴുകിയെത്തിയതോടെ ഓണം വാരാഘോഷത്തിന് സമാപനമായി. കേരളീയ കലാരൂപങ്ങളും ഇതരസംസ്ഥാന നാടന്‍കലകളും നിരവധി നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര അനന്തപുരിയെ ഉത്സവ ലഹ

കേരള സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നെല്‍കൃഷി ഫ്‌ളോട്ട്

രിയിലാക്കി. പ്രായഭേദ്യമെന്യ ആളുകള്‍ ഘോഷയാത്രയില്‍ ഭാഗമാകാനും വീക്ഷിക്കാനും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി.

വൈകിട്ട് അഞ്ചരയ്‌ക്ക് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കാണാന്‍ ഉച്ച മുതല്‍ ജനം റോഡരുകുകളില്‍ സ്ഥാനം പിടിച്ചു. കാട്ടാക്കട, അമ്പൂരി, വെള്ളറട, പാറശാല, തുടങ്ങിയ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കൊല്ലം ഭാഗത്തെ ഓയൂര്‍, അഞ്ചല്‍, പാരിപ്പള്ളി, നെടുമങ്ങാട്, വിതുര, പാലോട്, തൊളിക്കോട്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജനം എത്തി. മ്യൂസിയം, പാളയം എല്‍എംഎസ് ജംഗ്ഷന്‍, യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശം, സ്റ്റാച്യു, പുളിമൂട്, ആയൂര്‍വേദകോളജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനം തിങ്ങി നിറഞ്ഞു.

ഘോഷയാത്

കേന്ദ്ര സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഐഎസ്ആര്‍ഒയുടെ ഫ്‌ളോട്ട്

രയിലെ കലാപ്രകടനങ്ങളെ വന്‍ കൈയ്യടികളോടെയാണ് ജനം സ്വീകരിച്ചത്. ഓലക്കുട ചൂടിയ മോഹിനിയാട്ട നര്‍ത്തകിമാരും, ആഫ്രിക്കന്‍ ഡാന്‍സ്, ദഫ്മുട്ട്, ചവിട്ടുനാടകം, കളരിപ്പയറ്റ്, വട്ടപ്പാട്ട്, കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പുലിക്കളി, അമ്മന്‍കൊട, കഥകളി, നീലക്കാവടി തുടങ്ങിയ കലാപ്രകടനങ്ങള്‍ നയന മനോഹര കാഴ്ചകള്‍ സമ്മാനിച്ചു. പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ട, ബാന്റ്, പെരുമ്പറ മേളങ്ങള്‍ക്ക് താളം പിടിച്ചും ആര്‍പ്പ് വിളിച്ചും കാണികളെ കലാകാരന്‍മാരെ ആവേശത്തിലാഴ്‌ത്തി.

മറ്റ് സംസ്ഥാനങ്ങ

പൊതുമേഖല സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചലച്ചിത്ര അക്കാദമിയുടെ ‘വിസ്മയം ചലച്ചിത്രം’ ഫ്‌ളോട്ട്

ളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ആദ്യമായി ഘോഷയാത്രയില്‍ അണിനിരന്നു. ഒറീസയില്‍ നിന്ന് സംബല്‍പുരി, ഗുജറാത്തില്‍ നിന്ന് സിഡി ധമാല്‍, മധ്യപ്രദേശില്‍ നിന്ന് ഗുഡുംബജ, ഹരിയാനയില്‍ നിന്ന് ഫ്ഗ, ഖൂമര്‍, കര്‍ണാടകയില്‍ നിന്ന് ഡോല്‍കുനിത, സോമകുനിത, പുതുച്ചേരിയില്‍ നിന്ന് സിലമ്പാട്ടം, ആന്ധ്രപ്രദേശില്‍ നിന്ന് ഗരകാലു, തെലുങ്കാനയില്‍ നിന്ന് മാധുരി, ധിംസ, തമിഴ്‌നാട്ടില്‍ നിന്ന് കരകം, ഡമ്മി ഹോഴ്‌സ് തുടങ്ങിയവയാണ് ഘോഷയാത്രയില്‍ അണിനിരന്നത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് ഒപ്പം മറ്റുള്ളവയും ജനത്തിന് വിസ്മയം സമ്മാനിച്ചു. ഐഎസ്ആര്‍ഒ, കെഎസ്ഇബി, കെഎസ്ആര്‍ടിസി, മെഡിക്കല്‍കോളജ് തിരുവനന്തപുരം, ഫയര്‍ഫോഴ്‌സ്, വിവിധ ഡിടിപിസി ഫ്‌ലോട്ടുകള്‍, തുടങ്ങിയവ കാണികള്‍ക്ക് രസകാഴ്‌ച്ചകള്‍ സമ്മാനിച്ചു.

ഭിന്നലിംഗക്കാരു

തദ്ദേശ സ്വയം ഭരണ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഫ്‌ളോട്ട്‌

ടെ സംഘടനയായ എസ്ജിഎംഎഫ്‌കെയുടെ സെക്ഷ്വല്‍ ജെന്റര്‍ മൈനോറിറ്റി ഫോറം കേരളയുടെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ കലാപ്രകടനങ്ങള്‍ അരങ്ങേറി. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തില്‍ ആദ്യമായിട്ടാണ് ഭിന്ന ലിംഗക്കാര്‍ക്കും അവസരം ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളോട്ട് കാഴ്ചക്കാര്‍ക്കു കൗതുകമായി. മുന്നിലും പിന്നിലും ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലുള്ള  ബസ്സാണ് കെഎസ്ആര്‍ടിസി ഘോഷയാത്രയില്‍ അവതരിപ്പിച്ചത്. ഘോഷയാത്രയില്‍ രാഷ്‌ട്രത്തിന്റെ ശാസ്ത്രഗവേഷണ പ്രൗഡി വിളിച്ചോതിയതായിരുന്നു ഐഎസ്ആര്‍ഒ ഫ്‌ളോട്ട്. ഈ വര്‍ഷം വിക്ഷേപണം പൂര്‍ത്തീകരിച്ച ഏഴു ഗതി നിര്‍ണയ ഉപഗ്രഹങ്ങളുടെ ശ്യംഖലയായ ഐആര്‍എന്‍എസ്എസ്, ചന്ദ്രയാന്‍ ഒന്നിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം വിക്ഷേപണത്തിന് തയാറെടുക്കുന്ന ചന്ദ്രയാന്‍ രണ്ട് ഉള്‍പ്പെടെയുള്ളവ അണിനിരത്തി.

ശൗചാലയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ശുചിത്വ മിഷന്റെ ഫ്‌ളോട്ട് ശുചിത്വ ബോധം വിളിച്ചോതുന്നതായി. മസ്തിഷ്‌ക മരണത്തെപ്പറ്റിയും മസ്തിഷ്‌ക മരണാനന്തര അവയവദാനത്തെപ്പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ്- കെഎന്‍ഒഎസ് (കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) അവതരിപ്പിച്ചത്. ഘോഷയാത്ര കിഴക്കേകോട്ടയില്‍ സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.