ആലപ്പുഴ: പൊതുയോഗങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥന നടത്തുന്നതും നിലവിളക്കു തെളിയിക്കുന്നതും സംഘടിപ്പിക്കുന്നവരുടെ അവകാശമാണെന്നും അതില്‍ മന്ത്രിമാര്‍ വേവലാതിപ്പെടേണ്ടതില്ലെന്നും യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന്‍നമ്പൂതിരി പറഞ്ഞു. വടക്കന്‍കേരളത്തില്‍ പരമ്പരാഗത രീതിയില്‍ നടന്നുവരുന്ന തിടമ്പുനൃത്തത്തെ അവഹേളിച്ച് തളിപ്പറമ്പില്‍ നടത്തിയ പ്രകടനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ യോഗക്ഷേമസഭ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ ആചാര വിശ്വാസങ്ങള്‍ മാറ്റി മറിക്കാനുള്ള നടപടികള്‍ എന്തുവിലകൊടുത്തും ചെറുക്കും. സംസ്ഥാനം നേരിടുന്ന ഗുരുതരമായ മറ്റനേകം പ്രശ്‌നങ്ങളുള്ളപ്പോള്‍ അതില്‍ ശ്രദ്ധിക്കുന്നതിനു പകരം ഒരു വിഭാഗത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുനില്‍ക്കണമെന്നും യോഗക്ഷേമസഭ ആവശ്യപ്പെട്ടു.
















