തലശ്ശേരി: കതിരൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിക്ക് തുടര്‍ച്ചയായി പത്താം വര്‍ഷവും മികച്ച ഹൗസിംഗ് സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചതായി പ്രസിഡണ്ട് സി.വത്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2015-16വര്‍ഷം 226 വീടുകള്‍ക്ക് ഏഴ് കോടി രൂപ നല്‍കിക്കൊണ്ടാണ് സംസ്ഥാനത്തെ 207 പ്രാഥമിക സഹകരണസംഘത്തില്‍നിന്നും ഏറ്റവും മികച്ച സംഘടനയായി കതിരൂര്‍ ഹൗസിംഗ് സൊസൈറ്റിയെ തെരഞ്ഞെടുത്തത്. എറണാകുളത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഹൗസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ.എം.ഇബ്രാഹിം കുട്ടിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതായും വത്സന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി പി.രാജേന്ദ്രന്‍, കെ.സുരേഷ്, കെ.എം.ഷാജി എന്നിവരും പങ്കെടുത്തു.
















