മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യു.പി.സ്‌കൂളില്‍ അന്താരാഷ്‌ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി സി.വി.രാമന്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പയര്‍വര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും വിവിധ പയര്‍വര്‍ഗ്ഗങ്ങള്‍കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി. മസാലദോശമുതല്‍ ചെറുപയര്‍ പുഴുക്ക് വരെയും ഗ്രീന്‍പീസ് വട മുതല്‍ കടലപ്പരിപ്പ് ഗുംഡിവരെയുള്ള വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ സ്ഥാനംപിടിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തില്‍ കോമളവല്ലി, ദീപ, മറിയംബീവി, ബീന, ഹെഡ്മാസ്റ്റര്‍ വി.പി.മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.
















