കണ്ണൂര്‍: ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം 50 രക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തും. ഫൗണ്ടേഷന്റെ ഓഫീസ് പള്ളിക്കുന്ന് അംബികാ കോംപ്ലക്‌സില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ, പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, ആദിവാസി മേഖലയില്‍ ഭവന നിര്‍മ്മാണം, വീടിന്റെ അറ്റകുറ്റപ്പണി നടത്തുക, വിദ്യാര്‍ത്ഥികള്‍ക്കും യുവതീ-യുവാക്കള്‍ക്കുമായി പരിശീലന പരിപാടികള്‍ നടത്തുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഡോ.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഷാഹിന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി.ഷക്കീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















