ഇരിട്ടി: കഴിഞ്ഞ ദിവസം സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹ് സുജേഷ് പാലക്കലിന്റെ വീടും ആക്രമിച്ചസ്ഥലവും മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സംഗീതയും മട്ടന്നൂര്‍ നിയോജകമണ്ഡലം നേതാക്കളും സന്ദര്‍ശിച്ചു. സംഗീതയെ കൂടാതെ മഹിളാമോര്‍ച്ച മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് റീന, സിക്രട്ടറി കനകമണി, ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.അനന്തന്‍, മറ്റു മഹിളാമോര്‍ച്ച നേതാക്കളായ ജിഷ്ണ, റീന, സുജിത, വിജിന എന്നിവരും ഉണ്ടായിരുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷം കഴിഞ്ഞതിന് പിറ്റേ ദിവസം ഉച്ചയോടെ കടുക്കാപാലത്തെ സുഹൃത്തിന്റെ വാര്‍പ്പ് പണിക്കിടെ ആയിരുന്നു സുജേഷിനെ സിപിഎം സംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മാരകമായി പരിക്കേറ്റ സുജേഷ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
















