കണ്ണൂര്‍: കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റിലെ പാസഞ്ചേഴ്‌സ് ഗൈഡ് അന്തരിച്ച കെ.ശ്രീധരന്റെ കുടുംബത്തെ സഹായിക്കാന്‍ ബസ് പാസഞ്ചേഴ്‌സ് ഗൈഡുകള്‍ ചേര്‍ന്ന് സമാഹരിച്ച എഴുപത്തിഅയ്യായിരം രൂപ ശ്രീധരന്റെ ഭാര്യ എം.പുഷ്പജക്ക് പി.വി.കൃഷ്ണന്‍ കൈമാറി. സി.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.ജയരാജന്‍, കെ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എന്‍.മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും യു.ദിനേശ് ബാബു നന്ദിയും പറഞ്ഞു.
















