Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ശ്രീകൃഷ്ണജയന്തി നാളെ; ജില്ലയില്‍ 1000 ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:22 am IST
in Malappuram

മലപ്പുറം: ദ്വാപരയുഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി നാളെ ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയിരം ശോഭായാത്രകള്‍ സംഘടിപ്പിക്കും. വീഥികളില്‍ നിറയുന്ന ഉണ്ണികണ്ണന്മാരും രാധമാരും കാണികളുടെ ഉള്‍പ്പുളകങ്ങള്‍ ഏറ്റുവാങ്ങും. ശ്രീകൃഷ്ണനെ ഗുരുവായി കാണുന്ന ബാലഗോകുലം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ബാലദിനം കൂടിയാണ് ശ്രീകൃഷ്ണജയന്തി. ആഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബാലഗോകുലം ഭാരവാഹികള്‍ അറിയിച്ചു.

‘തൈവെക്കാം തണലേകാം താപമകറ്റാം’ എന്നതാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്ന കാര്യം ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സമൂഹത്തെ ബോധവല്‍കരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പതാകാദിനം, ഗോപൂജകള്‍, ശ്രീകൃഷ്ണ ഭജനസന്ധ്യകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കാളികാവ്, മഞ്ചേരി, മലപ്പുറം, കോട്ടയ്‌ക്കല്‍, ഊരകം, തിരൂര്‍, എടപ്പാള്‍, പൊന്നാനി, പരപ്പനങ്ങാടി, വളാഞ്ചേരി, താനൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.

നിലമ്പൂര്‍: മുതുകാട്, തെക്കുംപാടം, ചക്കാലക്കുത്ത്, വീട്ടിക്കുത്ത്. മണലൊളി, മയ്യന്താണി ഭാഗങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ നാലുമണിക്ക് നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി മഹാശോഭായാത്രയായി പുറപ്പെട്ട് നഗരം ചുറ്റി കോവിലം റോഡില്‍കൂടി വിരാടൂര്‍ ക്ഷേത്രപരിസരത്ത് സമാപിക്കും.

മഞ്ചേരിയില്‍ ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍, ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

തേഞ്ഞിപ്പലം: ശ്രീകൃഷ്ണജയന്തി ആഘോത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതാകദിനത്തോടെ നാടെങ്ങും ഉത്സവഛായ ദൃശ്യമായി തുടങ്ങി. കൊടിതോരണങ്ങള്‍ ബോര്‍ഡുകള്‍ പോസ്റ്ററുകളും മറ്റും ഗ്രാമങ്ങളില്‍ പോലും നവചൈതന്യം പകരാനായുയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജകള്‍ നടന്നു. ഉറിയടിയും കായികമത്സരങ്ങളും ആഘോഷം വിത്യസ്തമാക്കും. ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടന്നു. അഞ്ചിന് വൈകീട്ട് നടക്കുന്ന ശോഭായാത്രകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭയാത്രയായി സമാപനകേന്ദ്രങ്ങളിലെത്തിച്ചേരും. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര്‍ ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മാറ്റ് കൂട്ടും. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയുണ്ടാകും.

മലപ്പുറം: മലപ്പുറം ബാലഗോകുലത്തിന്റെ ആഭിമു ്യത്തില്‍ തൃപുരാന്തക ക്ഷേത്രപരിസരത്തു നിന്നും ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന മഹാശോഭായാത്ര കോട്ടപ്പടി ട്രാഫിക് ഐലന്റ് ചുറ്റി മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ വൈകിട്ട് 5.30ന് സമാപിക്കും.

കോട്ടക്കല്‍: വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ശോഭായാത്ര, ചൂനൂര്‍ അമ്പാടി ബാലഗോകുലത്തിന്റെ ചൂനൂര്‍ പട്ടത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയോടു കൂടി ചേര്‍ന്ന് പണിക്കര്‍ കുണ്ട്, കാവതികളം വഴി കോട്ടയ്‌ക്കല്‍ വിശ്വംഭര ക്ഷേത്രത്തിലെത്തിച്ചേരും.

വിശ്വംഭര ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്ന ചൂനൂര്‍, ഇന്ത്യനൂര്‍,കോട്ടൂര്‍, ആമപ്പാറ, തോക്കാമ്പാറ, കൈപ്പള്ളിക്കുണ്ട്, പാണ്ഡമംഗലം എന്നീ ഏഴു ശോഭായാത്രകള്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം കോട്ടയ്‌ക്കല്‍ പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.

ഒതുക്കുങ്ങല്‍: ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷജയന്തി ശോഭായാത്ര കൊളത്തുപറമ്പ് മഹിളാ സമാജ പരിസരത്തുനിന്നും വൈകുന്നേരം നാലിന് ആരംഭിക്കും

മറ്റത്തൂര്‍: മറ്റത്തൂര്‍ മുനമ്പത്ത് ചോലയില്‍ ശ്രീഭഗവതി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 3.30നു ആരംഭിക്കുന്ന ശോഭായാത്ര ഒതുക്കുങ്ങള്‍, ചെറുകുന്ന് വഴി കൊളത്തൂപറമ്പില്‍ നാല് മണിക്ക് എത്തിച്ചേരുകയും ചെറുകുന്ന് ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.

വേങ്ങര: ഊരകം കാരാത്തോട് നിവേദിത ബാലഗോകുലത്തിന്റെ ആഭിമു്യത്തില്‍ കാരാത്തോട് കരിങ്കാളി ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ശോഭായാത്രയും കോട്ടുമല ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയും പൂളാപ്പീസ് കരിയാരം ശ്രീരഞ്ഞ്ജിനി ബാലഗോകുലത്തിന്റെ ശോഭായാത്രയും പൂളാപ്പീസിലെത്തി സംഗമിച്ച് പുത്തന്‍പീടികയിലെത്തും. ഊരകം അയോധ്യാശ്രീരാമചന്ദ്രദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 3നു ആരംഭിക്കുന്ന സരസ്വതി ബാലഗോകുലത്തിന്റെ ശോഭായാത്ര പുത്തന്‍പീടികയിലെത്തി കോട്ടുമല, കരിയാരം, കാരാത്തോട് ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി ഊരകം പഞ്ചായത്ത്, യാറംപടി വഴി പാറക്കണ്ണി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആറിന് സമാപിക്കും.

കാട്യേക്കാവ് പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമു്യത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവില്‍ നിന്നും വൈകിട്ട് 3നു ആരംഭിക്കുന്ന ശോഭായാത്ര വേങ്ങര മാര്‍ക്കറ്റ് റോഡ് വഴി പുഴച്ചാല്‍ എത്തി കാട്യേക്കാവ് ഭഗവതി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വൈകുന്നേരം ആറിന് സമാപിക്കും.

മക്കരപ്പറമ്പ്: പഴമള്ളൂര്‍ ദ്വാരകാ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര മൂന്ന് മണിക്ക് കോഴിയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പഴമള്ളൂര്‍ സിറ്റി, സമൂസപ്പടി വഴി വറ്റലൂര്‍ അയ്യപ്പക്ഷേത്രത്തിലെത്തി വറ്റലൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് പഴമള്ളൂര്‍ കോഴിയൂര്‍ ശിവക്ഷേത്രത്തില്‍ ആറ് മണിക്ക് സമാപിക്കും.

കോഡൂര്‍: വലിയാട് ശ്രീദുര്‍ഗ്ഗാ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര പൂത്രക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് മൂന്നിമ് ആരംഭിച്ച് വലിയാട് പാറമ്മല്‍ കോട്ടത്തൊടി വഴി പൂത്രക്കോവിലില്‍ ആറിന് സമാപിക്കും.

പൊന്മള: പൊന്മള മേല്‍മുറി അഭിമന്യൂ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര പൊന്മള മേല്‍മുറി മഹാദേവക്ഷേത്രത്തില്‍ നിന്നും വൈകിട്ട് മൂന്നി ആരംഭിച്ച് പറങ്കിമൂച്ചിക്കല്‍ വഴി കുറുപ്പിന്‍ പടിയിലെത്തും കുറുപ്പിന്‍പടി നരേന്ദ്ര ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയുമായി കുറുപ്പിന്‍ പടിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പൊന്മള മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

ചേങ്ങോട്ടൂര്‍: ശ്രീകൃഷ്ണ ബാലഗോകുലം ചേങ്ങോട്ടൂര്‍, ചട്ടിപ്പറമ്പ് മഹാലക്ഷ്മി ബാലഗോകുലം, ആക്കപ്പറമ്പ് തൃപുരാന്തകന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള നിന്നുള്ള ശോഭായാത്ര ചട്ടിപ്പറമ്പിലെത്തി.മഹാശോഭായാത്രയായി വൈകിട്ട് ആറിന് ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും.

തോട്ടപ്പായ: ഭവാനി ബാലഗോകുലം, തെക്കേക്കര വൃന്ദാവനം ബാലഗോകുലം എന്നിവയുടെ ശോഭായാത്രകള്‍ സംഗമിച്ച് മണ്ണഴി സുബ്രഹ്മണ്യന്‍ കോവില്‍ പ്രദക്ഷിണം ചെയ്ത് മണ്ണഴി ശിവക്ഷേത്രത്തില്‍ വൈകിട്ട് ആറിന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

പുതിയ വാര്‍ത്തകള്‍

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.