ഇരിട്ടി: ലക്ഷംവീട് കോളനിയുള്‍പ്പെടെ നിരവധി ആദിവാസി കോളനികളുള്ളതും ഈ മേഖലയിലെ നൂറു കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയവുമായ പായം ഹെല്‍ത്ത് സെന്ററിനെ കിടത്തി ചികിത്സ അടക്കം ലഭ്യമാക്കുന്ന രീതിയില്‍ പ്രാഥമികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് പായം പ്രതിഭാ കലാസാഹിത്യവേദി ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇത് സംബധിച്ച് പായം ഗ്രാമീണ ഗ്രന്ധാലയത്തിന്റെ കലാവിഭാഗമായ പ്രതിഭാ കലാ സാഹിത്യവേദി ആരോഗ്യ മന്തി കെ.കെ.ശൈലജക്ക് നിവേദനവും നല്‍കി. യോഗത്തില്‍ സാഹിത്യവേദി ഭാരവാഹികളായ എം.എന്‍.മുരളീധരന്‍, ജി. ചന്ദ്രന്‍, എം.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.സുരേഷ് ബാബു(പ്രസിഡന്റ്), പി.മനോജ് (വൈസ് പ്രസിഡന്റ്), വി.ജി.ശശിധരന്‍ (സിക്രട്ടറി), കെ.വി.നാരായണന്‍(ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
















