കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിവ് നടത്താന്‍ 26ന് രാവിലെ 10.30 മണിമുതല്‍ പിള്ളയാര്‍കോവില്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള വിഹിതം നര്‍ബന്ധമായും അടയ്‌ക്കേണ്ടതാണ്. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്ര ജീവനക്കാര്‍ക്ക് ഈ സമയം അപേക്ഷ സമര്‍പ്പിക്കാം.
















