തലശ്ശേരി: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഭാഗമായി നടത്തുന്ന പാലയാട് കാമ്പസ്സില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി പഠിതാക്കളുടെ ഭാവി തകര്‍ക്കുന്നു എന്നാരോപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്നലെ പാലയാട് കാമ്പസ് ഉപരോധിച്ചു. ഇവിടെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന നിരാഹാരസമരത്തിന്റെ ഭാഗമായിട്ടാണ് ഉപരോധം നടത്തിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കാസര്‍കോട് ആരംഭിക്കുന്ന സ്വാശ്രയ നിയമപഠനകേന്ദ്രത്തിന് വേണ്ടിയാണ് പാലയാട് കാമ്പസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എബിവിപി യൂനിവേഴ്‌സിറ്റി ധര്‍ണ്ണാസമരത്തില്‍ പ്രതിഷേധമിരമ്പി
















