അരൂര്‍: വൈദ്യുതി പോസ്റ്റിന്റെ മുകളില്‍ കാട് പിടിച്ചു. അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. അരൂര്‍ പള്ളികോട്ടപ്പുറം റോഡിലെ വൈദ്യുതി പോസ്റ്റിലാണ് വള്ളികളും മറ്റും പടര്‍ന്നു കയറി അപകട ഭീഷണി ഉയര്‍ത്തുന്നത്. ടച്ച് വെട്ട് മുറപോലെ അധികൃതര്‍ നടത്തുന്നുവെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതിന്റെ പേരില്‍ വൈദ്യുതി വിതരണവും തടസപ്പെടുന്നത് പതിവായിട്ടുണ്ട്. വള്ളികള്‍ പടര്‍ന്ന് പോസ്റ്റിന്റെ മുകളിലെത്തി ഇവ കമ്പികളിലൂടെ മറ്റ് പ്രദേശങ്ങളിലേക്കും കൈ വയറുകളിലൂടെ അടുത്തു കെട്ടിടങ്ങളിലേക്കും പടരുകയാണ്. ഇത് അപകട സാധ്യത ഉയര്‍ത്തുന്നുണ്ടെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണ്.
















