Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോലീസ് സ്റ്റേഷനുനേരെയുണ്ടായ ബോംബാക്രമണം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിയമവാഴ്ച തകര്‍ന്നതിന്റെ തെളിവ് : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 10:35 pm IST
inKannur

ചക്കരക്കല്‍: ചക്കരക്കല്‍ പോലീസ്‌സ്റ്റേഷന് നേരെയുണ്ടായ ബോംബാക്രമണ സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിയമവാഴ്ച തകര്‍ന്നുഎന്നതിന്റെ പ്രകടമായ തെളിവാണെന്നും സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയും തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ അക്രമിച്ച് നിശബ്ദരാക്കാനുമുള്ള ശ്രമവും കാലങ്ങളായി ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ സിപിഎം നടത്തിവരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഎം പിണറായി പഞ്ചായത്തില്‍ നടത്തിയ മനുഷ്യത്വ രഹിതമായ അക്രമങ്ങളില്‍ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതിന് സിപിഎം പോലീസിന് കൂച്ചുവിലങ്ങിടുകയായിരുന്നു. തുടര്‍ച്ചായി ചക്കരക്കല്‍മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മുഖ്യസ്ഥാനത്ത് സിപിഎമ്മാണ്. ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത്, അഞ്ചരക്കണ്ടിയില്‍ ബസ് ഡ്രൈവറായ ഉദയകുമാര്‍ എന്നിവര്‍ക്കുനേരെയുണ്ടായ വധശ്രമ കേസുകളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അടുത്തിടെ ആര്‍എസ്എസ് ചക്കരക്കല്‍ താലൂക്ക് സഹകാര്യവാഹ് പവിത്രന്റെ വീടിനും കാനച്ചേരിയിലും നടന്ന ബോംബാക്രമണ കേസുകളിലെ പ്രതികളും സിപിഎമ്മുകാരാണ്. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ മണല്‍ ലോറി തട്ടിയെടുക്കല്‍ സംഘത്തിലെ പ്രതികളും സിപിഎമ്മുകാരാണ്. ഈ മേഖലയില്‍ ബോംബ് നിര്‍മ്മാണവും വ്യാപകമാണ്.

ചില കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്താല്‍ ഇവരെ രക്ഷിക്കാന്‍ നിയമസംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണ് പതിവ്. ചക്കരക്കല്‍ പോലീസ്‌സ്റ്റേഷന് നേരെ ഇതിനു മുമ്പ് മുന്‍ എംഎല്‍എ കെ.കെ.നാരായണന്റെ നേതൃത്വത്തില്‍ അക്രമമുണ്ടായെങ്കിലും പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് രക്ഷപ്പെടുത്താനാണ് ചില പോലീസുകാര്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണ കേസും ഈ ഗണത്തിലേക്ക് മാറാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

നിയമസംവിധനത്തെയും ജനാധിപത്യ സംവിധാനങ്ങളെയും തകിടം മറിക്കുന്ന ഇത്തരം അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ ജനം ഒറ്റപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആര്‍.കെ.ഗിരിധരന്‍. കെ.പി.ഹരീഷ് ബാബു, അനില്‍കുമാര്‍ വെണ്ടുട്ടായി, പി.ആര്‍.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

Miniscreen

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.