ഇരിട്ടി: കണ്ണൂര്‍ ജില്ലാ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 9 ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. ഈ മാസം 15 മുതല്‍ 17 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ വെച്ചാണ് തിരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളും സ്‌കൂളുകളും 9ന് രാവിലെ 10 മണിക്ക് സ്‌പോര്‍ട്‌സ് കിറ്റ് സഹിതം മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരണം. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9447359850, 9447058353 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
















