കണ്ണൂര്‍: കെകെ ഗ്രൂപ്പിന്റെ കീഴിലുളള ജില്ലയിലെ ബാര്‍ ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് പ്രതിമാസ വേതനത്തില്‍ 16 ശതമാനം വര്‍ധനവിന് തീരുമാനം. വര്‍ധനവിന് 2016 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസിലെ ഗ്രേഡ് 1 അസി.ലേബര്‍ഓഫീസറായ ടി.വി.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കെ.കെ.രാധാകൃഷ്ണന്‍, ബിഎംഎസിനെ പ്രതിനിധീകരിച്ച് പി. കൃഷ്ണനും സിഐടിയുവിനെ പ്രതിനിധീകരിച്ച് അരക്കന്‍ ബാലന്‍, കെ.രാഘവന്‍, പി.വി.വിജയന്‍ എന്നിവരും കരാറില്‍ ഒപ്പുവെച്ചു.
















