ചേര്‍ത്തല: താലൂക്ക് പരിധിയില്‍ ഫോര്‍മാലിന്‍ പോലുള്ള വിഷാംശം കലര്‍ന്ന മത്സ്യം വ്യാപകമായി വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുവാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും. ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും. മലിനമായ കനാലുകള്‍ വൃത്തിയാക്കാനും റോഡുകളുടെ തിട്ടകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സഥലങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഈഭാഗങ്ങളില്‍ പൂഴിയിട്ട്് ഉയര്‍ത്താനും കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്നീസ്ഥാപനങ്ങളുടെ ഉയോഗശൂന്യമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി.
കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ തുളസീധരന്‍ നായര്‍, പെരുമ്പളം പഞ്ചായത്ത്് പ്രസിഡന്റ് കെ.എസ്.ഷിബു, ജോണ്‍ പുളിക്കാപറമ്പില്‍, കെ.സൂര്യദാസ്, രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
















