ഇരിട്ടി: മുണ്ടയാംപറമ്പ് പൗര്‍ണമി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അയ്യന്‍കുന്ന് പഞ്ചായത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പെടുത്തിയ എ.കെ കുട്ടപ്പന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അങ്ങാടിക്കടവ് വിന്‍സന്റ്.ഡി.പോള്‍ സൊസൈറ്റി പ്രസിഡന്റ് പീടികയില്‍ ജോസഫ് (അപ്പച്ചന്‍)ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ വിതരണം ചെയ്തു. മുണ്ടയാംപറമ്പ് ഡിഎല്‍പി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച അഭിജിത്ത് എം.എ, എം.അശ്വന്ത്, ടി.ആര്‍ സുമിത്ത്, എം.അശ്വിന്‍ദേവ് എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഇ.എം.മാത്യുമാസ്റ്റര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. യോഗത്തില്‍ വെച്ച് മുണ്ടയാംപറമ്പ് പ്രദേശത്തുനിന്നും ആദ്യമായി എംബിഎസ് ബിരുദം കരസ്ഥമാക്കിയ പി.ബി.അശ്വതിയെയും, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ തേജസ് എ.നായരെയും അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് എം.എം.മത്തായി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ടി.എം വേണുഗോപാല്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷേണു.എ നമ്പ്യാര്‍, പോസ്റ്റ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ പതിയില്‍, ജനശ്രീ ചെയര്‍മാന്‍ പി.എസ്.ഗോപി എന്നിവര്‍ പ്രസംഗിച്ചു. ടി.വി.മാത്യു സ്വാഗതവും കെ.ജി.ജോണി നന്ദിയും പറഞ്ഞു.
















