Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; അലക്ഷ്യമായ പാര്‍ക്കിങ്ങും അമിത വേഗതയും അപകട കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:47 pm IST
in Thiruvananthapuram

കാട്ടാക്കട: അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ് കാട്ടാക്കടയിലും സമീപ പഞ്ചായത്തുകളിലും. കാട്ടാക്കട തിരുവനന്തപുരം റോഡ്, കാട്ടാക്കട പൂവച്ചല്‍ റോഡ്, കാട്ടാക്കട നെയ്യാര്‍ഡാം റോഡ് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്.

തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും അനധികൃത പാര്‍ക്കിംഗുമാണ് അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗവും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ അരുവിക്കുഴിയില്‍ നിയന്ത്രണം തെറ്റിയ ടാക്‌സി ആട്ടോ കനാലില്‍ മറിഞ്ഞ് അപകടമുണ്ടായി. ഡ്രൈവര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ പൂവച്ചല്‍ പഞ്ചായത്ത് ഓഫിസിനു സമീപം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടര്‍ന്നു അലക്ഷ്യമായി വന്ന കാര്‍ നിറുത്തിയിട്ടിരുന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയും സമീപത്തെ കടയുടെ മുന്‍വശത്തെ പടികെട്ടുകളില്‍ ഇടിക്കുകയും ചെയ്തു. അധ്യയന ദിവസങ്ങളില്‍ സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നില്‍ക്കാറുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. ശനിയാഴ്‌ച്ച അവധിയായതിനാല്‍ ഈ സ്ഥലത്തു ആരും ഇല്ലാതിരുന്നതും ചാറ്റല്‍മഴ ആയതിനാല്‍ മറ്റു യാത്രക്കാര്‍ ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നതും അനിഷ്ട സംഭവങ്ങള്‍ക്കു വഴിവച്ചില്ല. അപകടം കണ്ടു ഓടികൂടിയ നാട്ടുകാര്‍ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി.

കാട്ടാക്കട പൊട്ടന്‍കാവില്‍ ബൈക്കിടിച്ചു വഴിയാത്രക്കാരിയായ മധ്യവയസ്‌ക്കയ്‌ക്കു പരിക്കേറ്റു. കുറ്റിച്ചല്‍ സ്വദേശിയായ ക്രിസ്റ്റീന (55) നാണ് പരിക്കേറ്റത്. സഹോദരിയുമായി നടന്നുപോകുകയായിരുന്ന ക്രിസ്റ്റീനയെ കാട്ടാക്കട ഭാഗത്തു നിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ക്രിസ്റ്റീനയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇവിടെ ചികിത്സയിലാണ്. നാട്ടുകാര്‍ തടഞ്ഞു വച്ചിരുന്ന ബൈക്കിനെയും ബൈക്ക് ഓടിച്ചിരുന്ന ജയന്‍ എന്നയാളെയും പോലീസിന് കൈമാറുകയും ചെയ്തു.

രണ്ടു വര്‍ഷം മുന്‍പ് കുളത്തുമ്മല്‍ സ്‌കൂളിന് മുന്നില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് ബൈക്ക് യാത്രികരായ പിതാവിനെയും മകളെയും ഇടിച്ചു വീഴ്‌ത്തിയിരുന്നു. അപകടത്തില്‍ അഞ്ചാം ക്ലാസുകാരിയായ കുട്ടി മരിച്ചു. സ്‌കൂളിനു മുന്നിലെ അനധികൃത വാഹന പാര്‍ക്കിംഗാണ് അപകടകാരണമെന്ന് അന്ന് കളക്ടര്‍ അടക്കമുള്ളവര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവിടുത്തെ പാര്‍ക്കിംഗ് നിരോധിച്ചു. എന്നാല്‍ ഈ നിരോധനത്തിന് ദിവസങ്ങളുടെ ആയുസേ ഉണ്ടായുള്ളു. ആദ്യ ഘട്ടത്തില്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ച പോലീസ് പിന്നിട് തിരിഞ്ഞുനോക്കാതായതോടെ കുളത്തുമ്മല്‍ സ്‌കൂളിന് മുന്‍വശം വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏര്യയായി മാറി. കാട്ടാല്‍ ക്ഷേത്രനട മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയും കോളേജ് ജംഗ്ഷന്‍ മുതല്‍ കാട്ടാക്കട ഡിപ്പോയ്‌ക്ക് സമീപം വരെയും വലുതും ചെറുതുമായ വാഹനങ്ങള്‍ റോഡിന് ഇരുവശവും കൈയടക്കിയതോടെ പട്ടണം മിക്കപ്പോഴും ഗതാഗതകുരുക്കിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.