തൊടുപുഴ: തൊടുപുഴ പാലത്തിന്റെ വശങ്ങളിലെ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരുടെ ദേഹത്ത് ചെളി തെറിക്കുന്നത് ഒഴിവായി. നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ചെളി അഭിഷേകം ദുരിതമാകുന്നത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭ ശുചീകരണ തൊഴിലാളികളാണ് വെള്ളം ഒഴുകി പോകുവാനുള്ള തടസ്സം നീക്കിയത്. പാലത്തില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടാക്കിയ പൈപ്പുകള്‍ മണ്ണ് വീണ് അടഞ്ഞതിനാലാണ് ചെളിവെള്ളം തെറിച്ചുകൊണ്ടിരുന്നത്.
















