Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 08:38 am IST
inKannur

കൊട്ടിയൂര്‍: ഒരു മാസക്കാലം നീണ്ടുനിന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന്റെ അവസാന ചടങ്ങായ തൃക്കലശാട്ട് ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് വാകച്ചാര്‍ത്ത്,ചോതിവിളക്ക് അണക്കല്‍, ശ്രീകോവില്‍ പൊളിക്കല്‍, തൃക്കലശാട്ട്, കളഭാട്ടം, തണ്ടുമ്മലൂണ്, ഭണ്ഡാരം ഏറ്റുവാങ്ങല്‍, വാളുപോകല്‍, തൃച്ചന്ദനപ്പൊടി അഭിഷേകം, യാത്രാബലി, ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് എന്നീ ചടങ്ങുകള്‍ നടക്കും.

ഇടവ ചിത്രനാളില്‍ ജാതിയൂര്‍ മഠത്തില്‍ നിന്നും കൊണ്ടുവന്ന തീ ഉപയോഗിച്ച് കത്തിച്ച ചോതിവിളക്കില്‍ നിന്നും തേങ്ങ മുറികളില്‍ അഗ്നി പകര്‍ന്നതിന് ശേഷമാണ് ചോതി വിളക്ക് അണക്കുക. തുടര്‍ന്ന് തേങ്ങ മുറികളിലെ വിളക്കാണ് ചടങ്ങുകള്‍ക്ക് ഉപയോഗിക്കുക. ഇതോടെ ചോതി വിളക്കിലെ അഗ്നി പകര്‍ന്ന് കത്തിച്ച മുഴുവന്‍ വിളക്കുകളും അണക്കും. ഇതിന് ശേഷം നമ്പീശന്‍, വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് താത്കാലിക ശ്രീകോവില്‍ പൊളിച്ച് തിരുവഞ്ചിറയില്‍ തള്ളും. പിന്നീടുള്ള ചടങ്ങുകള്‍ ശ്രീകോവില്‍ ഇല്ലാതെയാണ് നടക്കുക. തുടര്‍ന്നാണ് തൃക്കലശാട്ടം. ഇതിനു ശേഷം കുടപതികള്‍ തിടപ്പള്ളിയില്‍ പ്രവേശിച്ച് ഊണു കഴിക്കും. ഊണു കഴിഞ്ഞ ശേഷം ഭണ്ഡാരങ്ങള്‍ മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിക്കുവാനായി ഏറ്റുവാങ്ങും.

കൂത്തരങ്ങിലെത്തിച്ച് കാവുകളാക്കിയാണ് ഇവ തിരിച്ചെഴുന്നള്ളിക്കുക. ഈ സമയം തന്നെ നെയ്യാട്ടദിനം മുതിരേരിയില്‍ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന വാള്‍ മുതിരേരിയിലേക്ക് തന്നെ തിരിച്ച് എഴുന്നള്ളിച്ചുകൊണ്ടുപോകും. വാളു പോയ്‌ക്കഴിഞ്ഞാല്‍ അമ്മാറക്കല്‍ ബിംബത്തില്‍ കുടപതികള്‍ കൊണ്ടുവന്ന തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്യും. മണിത്തറയില്‍ ഏറ്റവും ഒടുവിലായി നടക്കുന്ന ചടങ്ങാണ് യാത്രാബലി. യാത്രാബലി ചടങ്ങിന് പോകുന്ന ആചാര്യനും കൂട്ടരും ബാവലി കടന്നുകഴിഞ്ഞാല്‍ കൂത്തരങ്ങില്‍ നിന്നും ഭണ്ഡാരങ്ങള്‍ കാവുകളാക്കി കുടപതികളും ചപ്പാരത്തിലെ വാളുകളുമായി വാളശ്ശന്‍മാരും വെള്ളിവിളക്കുകളുമായി ചെമ്പോട്ടിപ്പണിക്കരും പാണിയുടെയും ഓച്ചറുടെയും വാദ്യത്തിന്റെ അകമ്പടിയോടെ ഇക്കരേക്ക് യാത്രയാകും. നാളെ നടക്കുന്ന വറ്റടി ചടങ്ങോടു കൂടിയാണ് ഉത്സവം സമാപിക്കുക.

ഇന്നലെ ക്ഷേത്രത്തില്‍ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവ നടന്നു. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാംഘട്ട ചടങ്ങുകളുടെ അവസാനത്തെ ചടങ്ങുകളാണ് ഇന്നലെ നടന്നത്. വാളാട്ടം, തേങ്ങയേറ്, പായസനിവേദ്യം, കൂത്ത് സമര്‍പ്പണം എന്നിവയാണ് ഇന്നലെ നടന്ന പ്രധാന ചടങ്ങുകള്‍. ഉത്സവവേളയിലെ നാലാമത്തെ വലിയവട്ടളം പായസമാണ് ഇന്നലെ നടന്നത്. ഇന്നലെ ആയിരം കുടം അഭിഷേകത്തോടെ ഈ വര്‍ഷത്തെ യാഗോത്സവ ചടങ്ങുകള്‍ സമാപിച്ചു. ഇന്ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.