Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബൊളീവിയയെ പരാജയപ്പെടുത്തിയത് 3-0ന് അര്‍ജന്റീന ഗ്രൂപ്പ് ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:07 pm IST
in Football

വാഷിങ്ടണ്‍: ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ക്വാര്‍ട്ടറില്‍ വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. എറിക് ലമേല, ലാവേസി, വിക്റ്റര്‍ ക്യുസ്റ്റ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് അര്‍ജന്റീന തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും വിജയിക്കുന്നത്.

ഈ കോപ്പയിലാകട്ടെ, ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് അര്‍ജന്റീന.

4-5-1 ശൈലിയിലാണ് അര്‍ജന്റീന കളത്തിലെത്തിയത്. ഹിഗ്വയിനെ സ്‌ട്രൈക്കറാക്കിയപ്പോള്‍ തൊട്ടുപിന്നിലായി സെര്‍ജിയോ അഗ്യൂറോയും എറിക് ലമേലയും എസിക്വല്‍ ലാവേസിയും അണിനിരന്നപ്പോള്‍ ഗെയ്റ്റനും മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പകരക്കാരുടെ ബെഞ്ചിലിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീന 13-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ചു.

25 വാര അകലെ നിന്ന് എറിക് ലമേലയെടുത്ത ഫ്രീ കിക്ക് ബൊളീവിയയുടെ വല തുളച്ചു കയറി. ആദ്യ ഗോളിന്റെ ആഘോഷം തീരും മുമ്പെ രണ്ടാം ഗോളുമെത്തി. 15-ാം മിനിറ്റില്‍ ഇത്തവണ ലാവേസിയാണ് വല ചലിപ്പിച്ചത്. ക്രാന്‍വിറ്റെര്‍ നല്‍കിയ ക്രോസില്‍ ഹിഗ്വെയ്ന്‍ തല വെച്ചെങ്കിലും ബൊളീവിയയുടെ ഗോളി അത് തടുത്തിട്ടു. എന്നാല്‍ പന്ത് വന്ന് വീണത് ലാവേസിയുടെ കാലുകളിലായിരുന്നു. പിഴക്കാതെ ലാവേസി പന്ത് ലക്ഷ്യത്തിലെത്തിച്ചു.

തുടര്‍ന്നും അര്‍ജന്റീന താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയപ്പോള്‍ ബൊളീവിയന്‍ താരങ്ങള്‍ കാഴ്ചക്കാരായി. തുടര്‍ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 32-ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ലാവേസിയുടെ ക്രോസില്‍ നിന്ന് ഡിഫന്‍ഡര്‍ വിക്റ്റര്‍ ക്യുസ്റ്റയാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ അര്‍ജന്റീന 3-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം മെസ്സിയെ അര്‍ജന്റീന കളത്തിലെത്തിച്ചെങ്കിലും പനാമക്കെതിരെ ഹാട്രിക്ക് നേടിയതിന്റെ നിഴലിലായിരുന്നു മിശിഹ. സ്വതസിദ്ധമായ ശൈലിയിലൂടെ ആക്രമണങ്ങളുമായി മെസ്സി മുന്നേറിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ബൊളീവിയന്‍ പ്രതിരോധനിര കൃത്യമായി മെസ്സിയെ മാര്‍ക്ക് ചെയ്തതും അര്‍ജന്റീനക്ക് തിരിച്ചടിയായി.

81-ാം മിനിറ്റില്‍ ജാസ്മാനി കാംപോസും മെസ്സിയും തമ്മില്‍ ഉരസലുണ്ടായി. പന്തുമായി മുന്നേറുകയായിരുന്ന മെസ്സിയെ കാംപോസ് വീഴ്‌ത്തിയതിനെ തുടര്‍ന്നാണ് ഉരസലുണ്ടായത്. അതിനിടയില്‍ മെസ്സിയെ പിടിച്ചു തള്ളിയ കാംപോസിന് റഫറി മഞ്ഞക്കാര്‍ഡും കാണിച്ചു. നിരവധി അവസരങ്ങള്‍ രണ്ടാം പകുതിയിലും മെനഞ്ഞെടുത്തിട്ടും മെസ്സിയും അഗ്യൂറോയും ഉള്‍പ്പെട്ട അര്‍ജന്റീന പടയ്‌ക്ക് കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ബൊളീവിയ ഗോളിയുടെ ഉജ്ജ്വല പ്രകടനവും അവര്‍ക്ക് തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.