Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആശ്വാസ ജയത്തോടെ ഉറുഗ്വെ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 07:09 pm IST
in Football

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ആശ്വാസജയവും സ്വന്തമാക്കി കരുത്തരായ ഉറുഗ്വെ മടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജമൈക്കയെയാണ് അവര്‍ കീഴടക്കിയത്. നേരത്തെ മെക്‌സിക്കോയോടും വെനസ്വേലയോടും തോറ്റ ഉറുഗ്വെ മൂന്നുപോയിന്റുമായി മൂന്നാമതാണ്. 1997നു ശേഷം ആദ്യമായാണ് ഉറുഗ്വെയില്ലാതെ ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നത്. മെക്‌സിക്കോയും വെനസ്വേലയും ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മൂന്നു മത്സരങ്ങളും തോറ്റ ജമൈക്കക്ക് പോയിന്റൊന്നുമില്ല. ആറ് ഗോളുകള്‍ വഴങ്ങിയ അവര്‍ ഒരെണ്ണം പോലും തിരിച്ചടിച്ചിട്ടുമില്ല.

ഇന്നലെയും സൂപ്പര്‍താരം ലൂയി സുവാരസിനെ പുറത്തിരുത്തിയാണ് ഉറുഗ്വെ മൈതാനത്തിറങ്ങിയത്. ഉറുഗ്വെക്കായി ആബേല്‍ ഹെര്‍ണാണ്ടസും മത്തിയാസ് കൊറൂജയും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ജമൈക്കയുടെ പ്രതിരോധ താരം വാട്‌സന്റെ സംഭാവനയായിരുന്നു. ക്ലിയര്‍ ചെയ്യുന്നതിനിടെ വാട്‌സന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ജമൈക്കന്‍ ഗോളിയുടെ മികച്ച രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഉറുഗ്വെയെ തടഞ്ഞുനിര്‍ത്തിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മുന്നേറ്റമാണ് ഉറുഗ്വെ താരങ്ങള്‍ നടത്തിയത്. എന്നാല്‍ സുവാരസിന്റെ അഭാവത്തില്‍ ഗോള്‍ നേടേണ്ട ചുമതലയുള്ള എഡിസണ്‍ കവാനി ഇൗ മത്സരത്തിലും നിറം മങ്ങി. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ആബേല്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി ബ്ലേക്ക് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം കവാനിയുടെ ശ്രമം ബാറിന് മുകളിലൂടെ പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 21-ാം മിനിറ്റില്‍ ഉറുഗ്വെ ആദ്യ ഗോള്‍ നേടി.

നിക്കോളാസ് ലോഡിയേരോ നല്‍കിയ പാസില്‍ നിന്നായിരുന്നു ആബേല്‍ ഹെര്‍ണാണ്ടസിന്റെ ഗോള്‍. 27-ാം മിനിറ്റില്‍ ജമൈക്കന്‍ താരങ്ങള്‍ സുന്ദരമായ ഒരു നീക്കം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 36-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി തടുത്തിട്ടപ്പോള്‍ രണ്ട് മിനിറ്റിനുശേഷം ഡീഗോ ഗോഡിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇതോടെ ആദ്യപകുതിയില്‍ 1-0ന് ഉറുഗ്വെ മുന്നിട്ടുനിന്നു.

57-ാം മിനിറ്റില്‍ എഡിസണ്‍ കവാനിയുടെ ഷോട്ട് ലക്ഷ്യം തെറ്റി ബാറിന് മുകളിലൂടെ പറന്നു. അധികം കഴിയും മുന്‍പേ ജമൈക്കന്‍ വലയില്‍ രണ്ടാം തവണ പന്തെത്തി. ഉറുഗ്വെയുടെ ലോഡിയേരോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച വാട്‌സന്റെ ദേഹത്തുത്തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.

88-ാം മിനിറ്റില്‍ ഉറുഗ്വെ പട്ടിക പൂര്‍ത്തിയാക്കി. പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ മത്തിയാസ് കൊറൂജയാണ് ഇത്തവണ നിറയൊഴിച്ചത്. കളിയുടെ പരിക്കുസമയത്ത് എഡിസണ്‍ കവാനി മറ്റൊരു അവസരവും നഷ്ടപ്പെടുത്തിയതിന് പിന്നാലെ കളി അവസാനിച്ചുകൊണ്ടുള്ള റഫറിയുടെ ലോങ് വിസിലും മുഴങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.