Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസിന്റെ ചിറകൊടിഞ്ഞു: പാഴായത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 12:33 pm IST
inKasargod

നീലേശ്വരം: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച നീലേശ്വരം കോട്ടപ്പുറം-അച്ചാം തുരുത്തി സീപ്ലെയിന്‍ സര്‍വ്വീസിന്റെ ചിറകൊടിഞ്ഞു. കേരളത്തില്‍ ഇതിന് പുറമേ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും സര്‍വ്വീസ് ആരംഭിച്ചിരുന്നു. രണ്ട് സ്ഥലങ്ങളിലും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വീസ് ആരംഭിക്കാനുള്ളതയ്യാറെടുപ്പിലാണ്. സ്വകാര്യ ഏജന്‍സികള്‍ സീപ്ലെയിന്‍ സമോസ്‌ട്രേഷന്‍ നടത്താനുള്ള കാലതാമസമാണ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തടസ്സമായി ചൂണ്ടികാണിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളത്തിലും കരയിലും ഒരു പോലെ സഞ്ചരിക്കുവാന്‍ സാധിക്കും.

സീപ്ലെയിന്‍ വഴി നീലേശ്വരത്ത് നിന്ന് 45 മിനുട്ടിനുള്ളില്‍ കുറഞ്ഞ ചിലവില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുവാന്‍ സാധിക്കും. 6 മുതല്‍ 20 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന സീപ്ലെയിനുകള്‍ നെടുമ്പാശ്ശേരിയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ട് കാലം കുറേയായി. പുഴയിലൂടെ ജലവിമാനം സഞ്ചരിക്കാനുള്ള റണ്‍വേ, യാത്രക്കാരെ ഇറക്കാനായി സോളാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫ്‌ളോട്ടിംഗ് ജെട്ടി, ലഗേജ് പരിശോധിക്കാനുള്ള എക്‌സറേ യൂണിറ്റ് തുടങ്ങിയവ കോട്ടപ്പുറത്ത് സജ്ജമായിട്ടുണ്ട്. സര്‍വ്വീസ് ആരംഭിക്കാത്തിനാല്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഹൗസ് ബോട്ട് എറണാകുളത്ത് നിന്ന് ഇത് വരെ ഇവിടെയെത്തിയിട്ടില്ല. കൊല്ലം, ആലപ്പുഴ, കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസിനായി ഇത് വരെ 5 കോടിയിലധികം രൂപ ചിലവഴിച്ച് കഴിഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ പോലീസുകാരെ ഇവിടെ സുരക്ഷാ ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴില്‍ എസ്‌ഐ ഉള്‍പ്പെടെ ഒരു പോലീസുകാരന്റെ കാവലിലാണ് നിലവില്‍ ഫ്‌ളോട്ടിംഗ് ജെട്ടി. സീപ്ലെയിന്‍ സര്‍വ്വീസ് രാവിലെ 10 മുതല്‍ 5 വരെയാണ് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമുണ്ടാകുമെന്ന് പറഞ്ഞ് മത്സ്യതൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ആ പ്രശ്‌നം പിരഹരിക്കാനായി നിയോഗിക്കപ്പെട്ട പ്രത്യേക കമ്മറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച് കഴിഞ്ഞു. അതിനുശേഷമാണ് മറ്റ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.

ആദ്യ ഘട്ടത്തില്‍ കൊല്ലത്തും ആലപ്പുഴയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ തന്നെ കോട്ടപ്പുറം സര്‍വ്വീസിന് കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതിനുശേഷം വയനാട്, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലും സീപ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്തോറും ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കാസര്‍കോടിന്റെ ടൂറിസം മേഖലയുടെ മുഖഛായ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസ് അധികൃതരുടെ അനാവസ്ഥകാരണം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുമോയെന്ന ഭീതിയാലാണ് പ്രദേശവാസികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.