Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാംബാ താളം ചവിട്ടി ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 10:44 am IST
in Football

ഫ്‌ളോറിഡ: ആദ്യ മത്സരത്തില ഇക്വഡോറിനോട് ഗോള്‍രഹിത സമനില പാലിക്കേണ്ടി വന്ന ബ്രസീലിന്റെ ഉജ്ജ്വല തിരിച്ചുവരവ്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഹെയ്‌ത്തിയാണ് കാനറികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ബ്രസീലിയന്‍ പട ഹെയ്‌ത്തിയെ കശക്കിയെറിഞ്ഞത്. ബ്രസീലിനായി ഫിലിപ്പെ കുടീഞ്ഞോ ഹാട്രിക്ക് നേടി.

റെനറ്റോ അഗസ്റ്റൂസ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഗാബ്രിയലിന്റെയും ലൂക്കാസ് ലിമയുടെയും വകയാണ് മറ്റ് ഗോളുകള്‍. എഴുപതാം മിനിറ്റില്‍ ജെയിംസ് മാര്‍സെലിനാണ് ഹെയ്‌ത്തിയുടെ ആശ്വാസഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ ജോണി പ്ലാസിഡിന്റെ മികച്ച ചില സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ പരാജയം ഏറെ ദയനീയമാകുമായിരുന്നു. തോല്‍വിയറിയാതെ ബ്രസീല്‍ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ എട്ടാം മല്‍സരമാണിത്.

14, 29, 90 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടാണ് കുടീഞ്ഞോ കരിയറിലെ ആദ്യ അന്താരാഷ്‌ട്ര ഹാട്രിക്ക് സ്വന്തമാക്കിയത്. 35, 86 മിനിറ്റുകളിലായിരുന്നു റെനറ്റോയുടെ ഗോളുകള്‍. ഗാബ്രിയല്‍ 59-ാം മിനിറ്റിലും ലൂക്കാസ് ലിമ 67-ാം മിനിറ്റിലുമാണ് വല കുലുക്കിയത്. ഈ വിജയം ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയതിനൊപ്പം ആത്മവിശ്വാസം ഉയര്‍ത്താനും കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ജര്‍മ്മനിയോട് 7-1ന്റെ തോല്‍വി ബ്രസീല്‍ വഴങ്ങിയിരുന്നു.

ഹെയ്തി ദുര്‍ബലരാണെങ്കിലും ഏറെ ചീത്തപ്പേരു കേട്ട ജര്‍മ്മനിയോടുള്ള തോല്‍വിക്ക് ശേഷം ബ്രസീല്‍ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍ നാല് പോയിന്റുമായി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള പെറുവിനും നാല് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി ബ്രസീലിനെ ഒന്നാമതെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഹെയ്‌ത്തി ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഹെയ്തി പെറുവിനോട് 1-0ന് പരാജയപ്പെട്ടിരുന്നു.

ഗോള്‍നില സൂചിപ്പിക്കും പോലെ തന്നെയായിരുന്നു മത്സരഗതിയും. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ബ്രസീലിന്റെ മുന്നേറ്റത്തിന് മുന്നില്‍ ഹെയ്തി പ്രതിരോധം ചിതറിത്തെറിച്ചു. തുടക്കം മുതല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പതിനാലാം മിനിറ്റില്‍ ഫലം കണ്ടു. സ്വന്തം പകുതിയില്‍ നിന്ന് ഫിലിപ്പെ ലൂയിസ് തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ടുകുതിച്ചശേഷം ബോക്‌സിന് പുറത്തുനിന്ന് കുടീഞ്ഞോ വെടിയുണ്ട കണക്കെ പായിച്ച ഷോട്ട് മുഴുനീളെ പറന്ന ഹെയ്തി ഗോളിയെയും കടന്ന് വലയില്‍ തറച്ചുകയറി.

29-ാം മിനിറ്റില്‍ കാനറികള്‍ ലീഡ് ഉയര്‍ത്തി. ഡാനി ആല്‍വസ് വലതുവിംഗിലൂടെ കുതിച്ചുകയറിയശേഷം പന്ത് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന ജോനാസ് ഒളിവേരക്ക് നല്‍കി. ഒൡവേര നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കുടീഞ്ഞോക്ക് ഒന്ന് തൊട്ടുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ (2-0). 35-ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ഹെയ്തി ഗോളി പ്ലാസിഡിന്റെ ഒരു പിഴവാണ് മൂന്നാം ഗോളിന് വഴിവച്ചത്.

ഗോളിയുടെ ക്ലിയറിങ് നേരെയെത്തിയത് അപകടകരാരിയായ ഡാനി ആല്‍വെസിന്റെ കാലില്‍. ഒട്ടും വൈകാതെ ആല്‍വസ് ബോക്‌സിലേയ്‌ക്ക് മനോഹരമായ ഒരു ക്രോസ് തൊടുത്തു. വളഞ്ഞെത്തിയ ക്രോസ് അഗസ്റ്റൂസോ അനായാസ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (3-0). ഒന്നാം പകുതിയില്‍ തന്നെ ബ്രസീല്‍ മൂന്ന് ഗോളിന് മുന്നില്‍.

59-ാം മിനിറ്റില്‍ എലിയാസ് മെന്‍ഡസിന്റെ പാസില്‍ നിന്ന് ഗബ്രിയേല്‍ അല്‍മെയ്ഡ കാനറികളുടെ നാലാം ഗോളും സ്വന്തമാക്കി. പിന്നീട് എട്ട് മിനറ്റിനുശേഷം ഡാനി അല്‍വെസ് നല്‍കിയ പാസില്‍ നിന്ന് റാഫേല്‍ ലിമ ഹെഡ്ഡറിലൂടെ വീണ്ടും വല കുലുക്കിയതോടെ ബ്രസീല്‍ 5-0ന് മുന്നിലെത്തി. തൊട്ടുപിന്നാലെ ഹെയ്തി ഒരു ഗോള്‍ മടക്കി.

ഒരു പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു ഗോള്‍. ബ്രസീല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം മുതലാക്കിയാണ് ജെയിംസ് മാര്‍സെലിന്‍ ലക്ഷ്യം കണ്ടത്. ഗോളി തടുത്തിട്ട പന്ത് ഓടിയെത്തിയ ജയിംസ് മാര്‍സെലിന്‍ വലയിലേക്ക് തൊടുക്കുമ്പോള്‍ ഗോളിയും ബ്രസീല്‍ പ്രതിരോധവും നിസഹായരായിരുന്നു.

ബ്രസീലിന്റെ പഴയ പ്രതിരോധ പിഴവുകളെ ഓര്‍മ്മപ്പെടുത്തിയ ഗോള്‍. 86-ാം മിനിറ്റില്‍ അഗസ്റ്റൂസോ ഹെയ്‌ത്തി പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്തശേഷം ഒറ്റയ്‌ക്ക് മുന്നേറിയ പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത് (6-1). കളി പരിക്കുസമയത്തേക്ക് നീങ്ങിയശേഷം കുടീഞ്ഞോ തന്റെ ഹാട്രിക്ക്‌ഗോളും സ്വന്തമാക്കി. േബാക്‌സിന് പുറത്തുനിന്ന് കുടീഞ്ഞോ പായിച്ച തകര്‍പ്പന്‍ വലംകാല്‍ ഷോട്ടാണ് ഹെയ്തി വലയിലേക്ക് വളഞ്ഞിറങ്ങിയത്. ജൂണ്‍ 13ന് രാവിലെ ആറിന് കരുത്തരായ പെറുവിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് പോരാട്ടം. ഈ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി ബ്രസീലിന് ക്വാര്‍ട്ടറിലെത്താന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.