Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇക്വഡോറിന് രണ്ടാം സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 08:41 pm IST
in Football

അരിസോണ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഇക്വഡോറിന് രണ്ടാം സമനില. ആദ്യ മത്സരത്തില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഇക്വഡോര്‍ ഇന്നലെ പെറുവിനെയാണ് 2-2ന് പിടിച്ചുകെട്ടിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു ഇക്വഡോര്‍ സമനിലയില്‍ തളച്ചത്. 39-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയ, 48-ാം മിനിറ്റില്‍ മില്ലര്‍ ബൊലാനോസ് എന്നിവര്‍ നേടിയ ഗോളുകളാണ് ഇക്വഡോറിനെ തുണച്ചത്.

പെറുവിന് വേണ്ടി ക്രിസ്റ്റിയന്‍ കുയേവ, എഡിസണ്‍ ഫ്‌ളോറസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ആദ്യ മല്‍സരത്തില്‍ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച പെറു നാലു പോയിന്റോടെ ബ്രസീലിന് പിന്നില്‍ രണ്ടാമതെത്തി. രണ്ടു പോയിന്റുള്ള ഇക്വഡോര്‍ മൂന്നാമതാണ്. അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ഹെയ്തിയെ നേരിടുന്ന അവര്‍ക്ക് ഇപ്പോഴും ക്വാര്‍ട്ടറില്‍ കടക്കാന്‍ അവസരം ഉണ്ട്.

ഈ മത്സരത്തില്‍ ഇക്വഡോര്‍ ജയിക്കുകയും ബ്രസീല്‍-പെറു മത്സരത്തില്‍ ആരെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ ഇക്വഡോറിന് ക്വാര്‍ട്ടറിലെത്താം.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഇക്വഡോറായിരുന്നു മുന്നിട്ടുനിന്നതെങ്കിലും കളിയുടെ ഗതിക്കെതിരായി ആദ്യം വെടിപൊട്ടിച്ചത് പെറുവായിരുന്നു. കളി ആരംഭിച്ച് 51 സെക്കന്റ് പിന്നിട്ടപ്പോഴേക്കും പെറു ആദ്യ ഭീഷണി മുഴക്കി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയശേഷം ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പൗലോ ഗുരേര പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്.

അഞ്ചാം മിനിറ്റില്‍ പെറു ലീഡ് നേടി. പൗലോ ഗുരേര ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത കുയേവ ഒന്ന് വെട്ടിത്തിരിഞ്ഞശേഷം പായിച്ച വലംകാലന്‍ ഷോട്ട് ഇക്വഡോര്‍ ഗോളിയെ കീഴടക്കി വലയില്‍. 13-ാം മിനിറ്റില്‍ പെറു ലീഡ് ഉയര്‍ത്തി. ഒരു ഫ്രീകിക്കിനൊടുവില്‍ ഗുരേര തലകൊണ്ട് ചെത്തിയിട്ട പന്ത് കിട്ടിയത് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന എഡിസണ്‍ ഫ്‌ളോറസിന് കൈമാറി. പന്ത് കിട്ടിയ ഫ്‌ളോറസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഇക്വഡോര്‍ വല കുലുക്കി. 24-ാം മിനിറ്റില്‍ വീണ്ടും പെറു എതിര്‍ ബോക്‌സിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ഇക്വഡോര്‍ പോരാട്ടം ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. അന്റോണിയോ വലന്‍സിയ പെറു പ്രതിരോധത്തിന് മുകളിലൂടെ നല്‍കിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ച ശേഷം എന്നര്‍ വലന്‍സിയ വലംകാലുകൊണ്ട് പായിച്ച ഷോട്ടിന് മുന്നില്‍ പെറുവിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. 43-ാം മിനിറ്റില്‍ വലന്‍സിയക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും പെറു പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഫലം കണ്ടില്ല. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് 25 വാര അകലെനിന്ന് നൊബോവ പായിച്ച ഷോട്ട് പെറു ഗോളി ഡൈവ് ചെയ്ത് കയ്യിലൊതുക്കി.

48-ാം മിനിറ്റില്‍ ഇക്വഡോര്‍ സമനില പിടിച്ചു. പോസ്റ്റിന് മുന്നിലേക്ക് വന്ന പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മില്ലര്‍ ബൊലാനോസാണ് അനായാസം വലയിലെത്തിച്ചത്. സമനില പാലിച്ചതോടെ ഇക്വഡോര്‍ താരങ്ങളുടെ തിരമാലകണക്കെയുള്ള മുന്നേറ്റത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍ പ്രതിരോധം തകര്‍ന്നപ്പോഴും പെറു ഗോളി അവര്‍ക്ക് മുന്നില്‍ ബാലികേറാമലയായി നിലയുറപ്പിച്ചതോടെ വിജയമെന്ന സ്വപ്‌നം പൊലിയുകയായിരുന്നു. ഇടയ്‌ക്ക് പെറുവും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കളിയുടെ ഇഞ്ചുറി സമയത്ത് ഇക്വഡോറിന്റെ ഗബ്രിയേല്‍ അകിലിയറിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.