കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമത്തിനെതിരെ പിണറായി സ്‌കൂളിന് സമീപം ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നാളെ വൈകുന്നേരം 4 മണിക്ക് പ്രതിഷേധ കൂട്ടായ്‌മയും പീഡിത സഹായവിതരണവും നടത്തും. ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷിലേഖി എംപി പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
















